KeralaLatest NewsNews

‘ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി കൂട്ടപിടിച്ചിരിക്കുന്നത് ‘: കെ.സി വേണുഗോപാൽ

തിരുവനന്തപുരം : യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും വേണു​ഗോപാൽ പ്രതികരിച്ചു.

അയ്യപ്പനെയും ദേവഗണങ്ങളയും പരാമവധി ഉപദ്രവിച്ചു. ഗതികേടുകൊണ്ടാണ് ഇപ്പോൾ അയ്യപ്പനെ പിണറായി കൂട്ടുപിടിച്ചിരിക്കുന്നത്. വിശ്വാസികളിൽ പിണറായി സർക്കാർ ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ആ നിങ്ങൾ ഇപ്പോൾ ദൈവത്തെ വിളിച്ചാൽ വിളി കേൾക്കില്ലെന്നും വേണു​ഗോപാൽ പറഞ്ഞു.

Read Also  :  കാറും ബൈക്കുമൊക്കെ ഉണ്ടായിട്ടും വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതിന് പിന്നിലെ കാരണമിത്

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button