Latest NewsNewsIndia

മോശമായി പെരുമാറിയ സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിച്ച് വോട്ടർമാർ ; ദൃശ്യങ്ങൾ പുറത്ത്

കൊല്‍ക്കത്ത : വോട്ടർമാരുടെ വീടുകളിൽ അതിക്രമിച്ച് കയറുകയും മോശമായി പെരുമാറുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പോളിങ് ബൂത്തില്‍നിന്ന് അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Read Also : ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളിലെ അരാംബാഗില്‍ നിന്നുള്ള സ്ഥാനാർത്ഥി സുജാത മൊണ്ടാല്‍ ഖാനെയാണ് ഗ്രാമവാസികൾ ഇറക്കി വിട്ടത്.

അരണ്ടി പ്രദേശത്തെ പോളിംഗ് ബൂത്തിൽ എത്തിയ സ്ഥാനാർത്ഥി ഇതിനിടയിൽ പ്രദേശത്തെ വീടുകളിൽ അതിക്രമിച്ച് കയറിയതായും അവരോട് മോശമായി പെരുമാറിയതായും അരണ്ടിയിലെ ഗ്രാമവാസികൾ പരാതിപ്പെട്ടു . ഗ്രാമവാസികളുമായി സ്ഥാനാർത്ഥി തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button