Latest NewsNewsIndia

നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്നാം ഘട്ട പോളിംഗിനായി ബംഗാളും അസമും

ന്യൂഡൽഹി: പശ്ചിമബംഗാളിലേയും അസമിലേയും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസമിൽ ഇന്ന് പോളിംഗ് പൂർത്തിയാകും. ബംഗാളിൽ 31 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടത്തുന്നത്.

Read Also: ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു: ജി സുകുമാരന്‍ നായര്‍

എട്ടു ഘട്ടമായിട്ടാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. അസമിൽ ഇന്നത്തെ മൂന്നാം ഘട്ടം കൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് പൂർത്തിയാകും. ഹൂഗ്ലിയിലെ എട്ട് മണ്ഡലങ്ങളിലും ഹൗറയിലെ ഏഴ് മണ്ഡലങ്ങളിലും സൗത്ത് 24 പർഗാനാസിലെ 16 മണ്ഡലങ്ങളിലുമാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 205 സ്ഥാനാർത്ഥികളാണ് ബംഗാളിൽ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 832 കമ്പനി സേനയെയാണ് വിന്യസിച്ചിട്ടുള്ളത്.

അസമിൽ മൂന്നാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂർണ്ണമാവുകയാണ്. 40 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ പോളിംഗ് നടക്കുന്നത്. 337 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ 47 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 39 സീറ്റുകളിലേക്കുമാണ് വോട്ടിംഗ് നടന്നത്. ആകെ 90 കമ്പനി സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Read Also: ‘എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ല’; മുകേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button