KeralaLatest NewsNews

പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ; വോട്ടിന് മുൻപും ശേഷവും, ‘ശബരിമല’യിൽ മലക്കം മറിഞ്ഞ് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഏറ്റവും അധികം നിലപാടുകൾ പറഞ്ഞത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയതും കടകംപള്ളി തന്നെയാണ്. ശബരിമലയിൽ ഖേദിക്കുന്നുവെന്നും നടപടികൾ വേഗത്തിൽ ആയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യപ്രസ്താവന. ഇതോടെ, അപകടം മണത്ത മുഖ്യമന്ത്രിയും സി പി എമ്മും കടകംപള്ളിയെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. സംഭവം കൈവിട്ട് പോയെന്ന് മനസിലാക്കിയ മന്ത്രി നിലപാട് വീണ്ടും മാറ്റി.

തൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിലുടനീളം നേതാക്കൾ ശബരിമലയെ ഒരു പ്രചരണായുധമാക്കി ഉപയോഗിച്ചു. നിലപാടുകൾ മാറ്റിയും മയം വരുത്തിയും ഇടത് വലത് നേതാക്കൾ കളം നിറഞ്ഞു. പോളിംഗ് ദിനത്തിൽ അയ്യപ്പനും വിശ്വാസികളും ഇടതിനൊപ്പമാണെന്നും വിശ്വാസികളെ എക്കാലത്തും സംരക്ഷിച്ച സർക്കാരിനെ ജനങ്ങൾക്ക് തള്ളിക്കളയാൻ സാധിക്കില്ലെന്നുമായിരുന്നു മന്ത്രി അടക്കമുള്ളവർ പ്രതികരിച്ചത്.

Also Read:വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ കണക്കുകൂട്ടലില്‍ ബിജെപിക്ക് പതിമൂന്ന് മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷ: മണ്ഡലങ്ങൾ ഇവ

എന്നാൽ, തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, കടകംപള്ളി വീണ്ടും തൻ്റെ നിലപാട് ഒന്നുകൂടി മാറ്റി. ശബരിമലയല്ല, വികസനമാണ് ഇത്തവണ ചര്‍ച്ചയായതെന്നും അത് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയും യുഡിഎഫും ശബരിമല വിഷയം ബോധപൂര്‍വം പ്രചാരണത്തിലേക്ക് വലിച്ചിഴച്ചുവെന്ന് മന്ത്രി ആരോപിക്കുന്നു. പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ എന്ന രീതിയാണ് മന്ത്രി കാണിക്കുന്നതെന്ന ആക്ഷേപവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button