KeralaLatest NewsNews

എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. ബാലുശ്ശേരിയിലെ കരുമലയിലെ യുഡിഎഫ് പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്ബ് ചെയ്യുന്നു. വോട്ടിങ് ദിനവും സംഘർഷം നടന്ന ഇടമാണ് ബാലുശ്ശേരി. ഇവിടെ ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തന്റെ നേര്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യോങ്ങുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ധര്‍മജന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button