KeralaLatest NewsNews

പമ്പ അണക്കെട്ട് തുറക്കുന്നു, ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്

പത്തനംതിട്ട: ശബരിമല മേട വിഷു ഉത്സവവുമായി ബന്ധപ്പെട്ട് പമ്പ- ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി നാളെ മുതല്‍ 17 വരെ പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം വീതം പമ്പ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്നു. ഇതിന് കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

Read  Also : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ആകെ 2,25,000 ഘന മീറ്റര്‍ ജലമാണ് ഇക്കാലയളവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുക. അണക്കെട്ട് തുറന്നു ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പമ്പ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്ത് താമസിക്കുന്നവരും തീര്‍ത്ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button