Latest NewsIndiaNews

ബിജെപി നേതാവിന്റെ കാറിന്​ നേരെ പോലീസ് വെടിയുതിര്‍ത്തെന്ന് പരാതി ​; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്​​

ലഖ്‌നൗ : ഷംലി ജില്ലയിലെ അയിലം കസ്ബ സ്വദേശിയും ബിജെപി നേതാവുമായ അശ്വനി പവാറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം രാത്രി യുപി പൊലീസിന്‍റെ സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) ഡല്‍ഹി-സഹാറന്‍പൂര്‍ റോഡില്‍ വെച്ച്‌​ തന്‍റെ കാറിനു നേരെ വെടിവച്ചെന്നും അതില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും അശ്വനി പവാര്‍ ആരോപിച്ചു.​

Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു 

അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത്​ പൊലീസുകാര്‍ തന്നെ പീഡിപ്പിച്ചെന്നും തന്നെ കൊല്ലാന്‍ അവര്‍ക്ക്​ പണം ലഭിച്ചതായും ബി.ജെ.പി നേതാവ്​ വ്യക്​തമാക്കി. 10 മുതല്‍ 15 റൗണ്ട് വരെ വെടിയുതിര്‍ത്തെന്നാണു അശ്വനി പവാര്‍ പറയുന്നത്. കാറില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്​. അതേസമയം, സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു​.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button