COVID 19Latest NewsKeralaNewsIndia

കോവിഡ് വ്യാപനം : പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍

ന്യൂഡൽഹി : സിബിഎസ്‌ഇ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മേയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കുകയോ ഓണ്‍ലൈന്‍ മോഡില്‍ നടത്തുകയോ ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള പരാതിയില്‍ ഒപ്പുവച്ചിട്ടുള്ളത്.

ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള “Cancelboardexams2021” എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ രണ്ട് ദിവസമായി ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരീക്ഷയ്ക്കിടെ പാലിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌ഇ), കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാം (സിഐസിസിഇ) എന്നീ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button