News

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റയിൽവേ

കൊച്ചി: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ് മെയ്‌ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ ബാധകമാണ്. റിസര്‍വേഷന്‍ വൈകാതെ ആരംഭിക്കും.

Read Also : ബംഗ്ലാദേശിൽ മോദിക്കെതിരെ നടന്ന കലാപത്തെ പിന്തുണയ്ക്കാത്തവരെ മസ്ജിദിൽ കയറി ഭീഷണിപ്പെടുത്തി തീവ്ര ഇസ്ലാമിക് സംഘടന  

ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 9.20ന് മംഗളൂരു ജംക്ഷനില്‍ എത്തും. മടക്ക ട്രെയിന്‍ മെയ്‌ 2ന് സര്‍വീസ് ആരംഭിക്കും. ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 8.10ന് മംഗളൂരുവില്‍നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. എല്ലാ കോച്ചുകളിലും റിസര്‍വേഷന്‍ ബാധകം. റിസര്‍വേഷന്‍ വൈകാതെ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button