Latest NewsKeralaNews

ശബരിമല നട തുറന്നു ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്താം

സന്നിധാനം : മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.

Read Also : തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി

നാളെ രാവിലെ 5 ന് നടതുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. 14ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തർക്കും കണി ദർശിക്കാൻ അവസരമുണ്ടാകും.

48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊറോണ പ്രതിരോധ വാക്‌സിൻ രണ്ട് ഡോസുകളും എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താം.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും.18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button