KeralaLatest NewsNews

ഗ്യാന്‍വാപ്പി മസ്ജിദ്; പോരാട്ടത്തിന് പിന്തുണ, രാജ്യത്തെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: ഗ്യാന്‍വാപ്പി മസ്ജിദ് സംബന്ധിച്ച നിയമപോരാട്ടത്തിന് പിന്തുണ നൽകി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. വിഷയത്തെക്കുറിച്ച് പുരാവസ്തു സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ച വാരണാസി കോടതിയുടെ ഉത്തരവിനെതിരായ നിയമപോരാട്ടത്തിന് പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കി എസ് ഡി പി ഐയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ രംഗത്ത്.

Also Read:മൻസൂർ വധക്കേസ്; ചങ്കുതകർന്നാണ് രതീഷ് ആത്മഹത്യ ചെയ്തത്, കള്ളക്കേസ് ചുമത്തി; പിണറായി പൊലീസിനെതിരെ സിപിഎം മുഖപത്രം

ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റാന്‍ പാടില്ല. നിയമം പ്രാബല്യത്തില്‍ വന്ന 1947 ഓഗസ്റ്റ് 15 ന് ഏതെങ്കിലും കോടതിയുടെയോ അതോറിറ്റിയുടെയോ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാതെയുള്ള എല്ലാ അപ്പീലുകളും ഇതോടെ അസാധുവായിട്ടുണ്ട്. രാജ്യത്തെ ഏതെങ്കിലും ആരാധനാലയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ധ്രുവീകരിക്കാനും സര്‍ക്കാരിന്റെ ഗുരുതരമായ പരാജയങ്ങള്‍ മറച്ചുവെക്കാനും ‘അയോദ്ധ്യ പ്രശ്‌നം’ പോലെ സാമുദായിക വികാരം ജ്വലിപ്പിക്കാന്‍ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങളും പ്രവർത്തനങ്ങളും രാജ്യത്തിൻ്റെ അന്തസ്സും ശാന്തിയും നഷ്ടമാക്കുമെന്നും ഇല്യാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button