Latest NewsNewsIndia

ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം, സൈന്യം തോക്കുപയോഗിച്ചത് സ്വയ രക്ഷയ്ക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടെടുപ്പിനിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ സി.ഐ.എസ്.എഫിന് അനുകൂല റിപ്പോർട്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ ജില്ലാ മജിസ്‌ട്രേറ്റിനോടും എസ്.പിയോടും വിശദമായ റിപ്പോർട്ട് തേടി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ വലിയ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞു. സൈന്യം സ്വയ രക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മരിച്ചവർക്ക് വെടിയേറ്റിട്ടില്ലെന്നും, സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് മരിച്ചതെന്നും സിഐഎസ്എഫും വ്യക്തമാക്കിയിരുന്നു

നാലാംഘട്ട വോട്ടെടുപ്പിനിടെ മാതഭംഗയിലെ പോളിംഗ് സ്റ്റേഷന് മുൻപിലാണ് സംഘർഷം ഉണ്ടായത്. രാവിലെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റ് നാല് പേർക്ക് കൂടി ജീവൻ നഷ്ടമായിരുന്നു. സൈന്യത്തിന്റെ വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടത് എന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

shortlink

Post Your Comments


Back to top button