Latest NewsIndiaNews

ബംഗാളിൽ മൂന്നാം ശക്തിയായി സിപിഎമ്മിന് മാറാൻ സാധിക്കും; ബൃന്ദ കാരാട്ട്

കൊൽക്കത്ത : പശ്ചിമബംഗാളിൽ സിപിഎമ്മിന് മൂന്നാം ശക്തിയായി മാറാൻ സാധിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബംഗാളിലേത് ഇടത്-കോൺഗ്രസ് സഖ്യം മാത്രമല്ലെന്നും വിവിധ സാമൂഹ്യ ഗ്രൂപ്പുകളെ ഉൾപ്പെടുത്തിയുള്ള വിശാല സഖ്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ബൃന്ദ കാരാട്ട് ഇക്കാര്യം പറഞ്ഞത്.

മറ്റു പ്രദേശങ്ങളുമായി ബംഗാളിലെ സഖ്യത്തെ താരതമ്യം ചെയ്യാനാവില്ല. ഇവിടെ ബിജെപിയേയും ടിഎംസിയേയും പ്രതിരോധിക്കാൻ വലിയ രീതിയിൽ എല്ലാ സാമൂഹ്യ ഗ്രൂപ്പുകളെയും നമ്മൾ ഒന്നിച്ചു കൊണ്ടു വന്നു. വ്യത്യസ്ത ആശയങ്ങളുള്ളവരാണ് ഒത്തു ചേർന്നിരിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ ബംഗാളിനെ ബിജെപിയിൽ നിന്ന് രക്ഷിക്കാനും തൃണമൂൽ ഭരണം അവസാനിപ്പിക്കാനുമാണ് ഇതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button