COVID 19KeralaNattuvarthaLatest NewsNews

തൃശ്ശൂർ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് ; കോവിഡ് വ്യാപനം ഭീകരവസ്ഥയിലേക്ക് നയിക്കുമെന്ന് കണ്ടെത്തൽ

ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് തൃശൂര്‍ ഡി എം ഒ ആവശ്യപ്പെട്ടു.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുക. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10 ശതമാനം മരണം സംഭവിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Also Read:‘അട്ടിമറി നടന്നെന്ന് സൂചന , തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം സംശയകരം’ &#8211…

കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു.
ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃശൂര്‍ പൂരത്തെ തകര്‍ക്കാനാണ് ഡി എം ഒയുടെ ശ്രമമെന്നും, ഊതിവീര്‍പ്പിച്ച കണക്കാണ് ഡി എം ഒ പറയുന്നതെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി. ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button