Latest NewsKeralaNews

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Read Also: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതരെ പോലെ കണക്കാക്കാം; ഹൈക്കോടതി

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ആളുകൾക്ക് നിയന്ത്രണം കൊണ്ടു വരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നിലവിൽ പരിഗണനയിലുള്ളത്. അനാവശ്യ യാത്രകൾ ഒഴിവാക്കി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുന്നത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നു.

ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് അറിയാനായി പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവ്വീസുകൾക്ക് മാത്രമായിരിക്കും അനുവാദമുള്ളത്.

Read Also: ശ്രീ ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button