Latest NewsNattuvarthaNews

കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ 666 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4939 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 327 പുരുഷന്‍മാരും 270 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.176 പേര്‍ രോഗമുക്തരായി. 2887 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87770 പേര്‍ കോവിഡ് ബാധിതരായി. 84033പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button