KeralaLatest NewsNews

ഹിന്ദു രാഷ്ട്ര പരാമര്‍ശം ; പി.സി ജോര്‍ജിനെതിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മുസ്ലീം ജമാഅത്ത് കൗൺസിൽ

കൊച്ചി : ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി. ഇല്ലാത്ത ലവ് ജിഹാദും മതരാഷ്​ട്ര തീവ്രവാദ ആരോപണവും ഒരു സമുദായത്തിനുനേരെ ഉന്നയിച്ച്​ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടാനുള്ള ഹീനശ്രമമാണ് പി.സി. ജോർജ് നടത്തുന്നതെന്നും ജമാഅത്ത് കൗണ്‍സില്‍ ആരോപിച്ചു. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് ഹിന്ദു രാഷ്​ട്രവാദം ഉയർത്തുന്നത്. ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന്​ കേസെടുക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വർഗീയതയാണ് എങ്ങും. അത് കേരളത്തിൽ കൂടുതലാണ്. ലോക ഹൈന്ദവരിൽ 68 ശതമാനം ഇന്ത്യയിലാണ്. എല്ലാ രാഷ്ട്രങ്ങളും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Read Also :  ‘എ.കെ.ജി സെന്ററിനകത്ത് വാരിയൻകുന്നൻ സിനിമയുടെ ഒരു സീൻ എടുത്തോട്ടെ പു.ക.സ സഖാവെ’; പരിഹസിച്ച് അലി അക്ബർ

ഇസ്ലാമല്ലാത്തത് ശരിയല്ലെന്ന് പറയുന്നവരാണ് അറേബ്യൻ രാഷ്ട്രങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. ഫ്രാൻസ് മുസ്ലിംങ്ങൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കുകയാണ്. ഇംഗ്ലണ്ടും മുസ്ലിംങ്ങൾ കൈയേറാൻ താമസമില്ല. 2030-ഓടെ ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ കേരളത്തിൽ അവർ പ്രവർത്തിക്കുകയാണ്. നോട്ട് നിരോധനത്തോടെ പുറത്ത് നിന്നുള്ള വരുമാനം നിലച്ചതോടെ അതിന് തടസമുണ്ടായി. ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കണോയെന്ന് ചർച്ച ചെയ്യണം. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണ്. എന്നാൽ എനിക്ക് അതിന് സൗകര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button