KeralaLatest NewsNews

ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ്  വിജിലൻസിന്റെ നടപടി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

Read Also: ദർശന പുണ്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി

വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് റെയ്ഡിനായി വിജിലൻസ് ഉദ്യോഗസ്ഥർ ഷാജിയുടെ വീട്ടിലെത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകൾ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.

Read Also: തുടർഭരണം ഉറപ്പാണെന്ന് സി പി ഐ എം ; നേടാനിരിക്കുന്നത് എൺപത്തിലധികം സീറ്റുകളെന്ന് വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button