Latest NewsNewsLife Style

ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കാനുള്ള കാരണമെന്ത്; ഇന്റർവ്യൂവിൽ ഇത്തരമൊരു ചോദ്യം വന്നാൽ നൽകേണ്ട ഉത്തരങ്ങൾ

പ്പോഴുള്ള ജോലി ഉപേക്ഷിക്കാനുള്ള കാരണമെന്താണ്? ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ഈ ചോദ്യത്തിന് നൽകേണ്ട കൃത്യമായ ഉത്തരമെന്താണെന്ന് പലർക്കും സംശയമുണ്ടാകാം. ഈ ചോദ്യം കേട്ട ഉടൻ ചിലർ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിന്റെ കുറ്റങ്ങളും കുറവുകളും പോരായ്മകളും പറയാൻ തുടങ്ങും. എന്നാൽ ഇങ്ങനെ ഒരിക്കലും പറയരുതെന്നാണ് വിദഗ്ധർ പറയുന്നത്. ചോദ്യത്തിന് മാന്യമായ രീതിയിൽ ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നോക്കാം.

Read Also: സുപ്രീം കോടതിയില്‍ പകുതിയില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്

പുതിയ കമ്പനിയിൽ പുതിയ ജോലിയ്ക്ക് കയറുമ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും അവസരം ലഭിക്കുമെന്നത് ഈ ചോദ്യത്തിനുള്ള മികച്ച ഒരു ഉത്തരമാണ്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ കരിയർ കൂടുതൽ ഉയരങ്ങളിലെത്തുമെന്നും പറയാം. ഇങ്ങനെ ഒരു ഉത്തരം നൽകുമ്പോൾ ഇന്റർവ്യൂ ചെയ്യുന്നയാൾക്ക് ഉദ്യോഗാർത്ഥിയോട് മതിപ്പുണ്ടാകും.

ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി വീട്ടിൽ നിന്നും ഒരുപാട് ദൂരെയാണെങ്കിൽ അത് ഒരു കാരണമായി പറയാം. ജോലി സ്ഥലത്തെത്താനും തീരികെ വീട്ടിലക്ക് പോകാനും ഒരുപാട് സമയമെടുക്കുന്നുവെന്നും ഇത് ജോലിയെയും ബാധിക്കുന്നുവെന്ന തരത്തിലും ഇന്റർവ്യൂ ബോർഡിനോട് സംസാരിക്കാം.

Read Also: ‘എ.കെ.ജി സെന്ററിനകത്ത് വാരിയൻകുന്നൻ സിനിമയുടെ ഒരു സീൻ എടുത്തോട്ടെ പു.ക.സ സഖാവെ’; പരിഹസിച്ച് അലി അക്ബർ

പഴയ കമ്പനിയുടെ പോരായ്മകൾ ഒരിക്കലും ഇന്റർവ്യൂ ബോർഡിന് മുന്നിൽ പറയരുത്. അങ്ങനെ പറയുന്നത് നെഗറ്റീവ് ഇംപ്രഷന് ഇടയാക്കും. ശമ്പളം കുറവാണ്, ലീവ് കിട്ടുന്നില്ല എന്നീ കാര്യങ്ങളൊന്നും അഭിമുഖത്തിൽ പറയാതിരിക്കാൻ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button