Kallanum Bhagavathiyum
CinemaMollywoodLatest NewsKeralaNewsEntertainment

ആൻ അഗസ്റ്റിൻ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസയുമായി സിനിമാ ലോകം

ആൻ അഗസ്റ്റിൻ വീണ്ടും അഭി​നയരംഗത്തേക്ക്

മലയാളികളുടെ പ്രിയതാരം ആൻ അഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചി​ത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തി​രി​ച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോറി​ക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചി​ത്രാവി​ഷ്കകാരമാണി​ത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.

ഉത്തരവാദിത്തമി​ല്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമിക്കുന്നത്. 2017ൽ റി​ലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻ അഗസ്റ്റി​ൻ ഒടുവിൽ അഭിനയിച്ചത്.

Also Read:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം 2014 ൽ വിവാഹിതയായി. സിനിമാട്ടോഗ്രാഫർ ജോമോൻ ടി ജോൺ ആയിരുന്നു ആൻ അഗസ്റ്റിൻ്റെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയിൽ സജീവമായിരുന്ന ആൻ അഗസ്റ്റിൻ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വിവാഹമോചിതരായത്. വിവാഹമോചനത്തെ കുറിച്ച് രണ്ടാളും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button