KeralaLatest NewsNews

ബസിൽ നിന്ന് യാത്ര പാടില്ല; കോവിഡിന് കീഴടങ്ങി കേരളം

അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Read Also: സ്വന്തം പാർട്ടിക്കാരിൽ നിന്ന് കേട്ടാൽ അറയ്ക്കുന്ന തെറി ആക്രമണം; വേണമെങ്കിൽ കൊന്നോളൂ, പക്ഷേ പാർട്ടിവിടില്ലെന്ന് പ്രമോദ്

സംസ്ഥാനത്ത് താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവൃത്തി ദിവസമായതിനാലും കൂടുതൽ സർവീസ് ഏർപ്പെടുത്താത്തതിനാലും നിർദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കും. അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button