KeralaLatest NewsNews

ജലീലിന് കൈത്താങ്ങായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ കൈമലര്‍ത്തേണ്ടി വന്നു

ഒടുവില്‍ ജലീല്‍ കളത്തില്‍ നിന്നും ഔട്ട്

തിരുവനന്തപുരം: വിവാദങ്ങളുടെ തോഴനാണ് കെ.ടി ജലീല്‍. മാര്‍ക്ക് ദാന വിവാദവും , സ്വര്‍ണക്കടത്തും സ്വപ്‌നയുമായുള്ള ബന്ധവും ബന്ധുനിയമന വിവാദവുമെല്ലാം വന്നപ്പോഴും ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മാര്‍ക്ക് ദാനവിവാദത്തിലും സ്വര്‍ണക്കടത്ത് കേസിലുമെല്ലാം ജലീല്‍ ആരോപണ വിധേയനായപ്പോള്‍ മുഖ്യമന്ത്രിയുടെ ഈ പിന്തുണ കേരളം കണ്ടതാണ്. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോഴും ഒരു കുലുക്കവുമില്ലാതെ തന്റെ മന്ത്രിക്കസേരയില്‍ ഉറച്ചിരിക്കാന്‍ ജലീലിന് ധൈര്യം പകര്‍ന്നതും മുഖ്യന്റെ പിന്തുണ തന്നെയാണ്. ബന്ധുനിയമന വിവാദത്തില്‍ പെട്ടപ്പോഴും ഇത് കാണാന്‍ കഴിഞ്ഞു.

Read Also : ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; പിണറായി രാജി വെക്കണമെന്ന് വി.മുരളീധരൻ

മന്ത്രിയെ വ്യക്തമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിധി ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ ജലീലിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. മറിച്ച് വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്ന ജലീലിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതോടെ ജലീലിനെ അന്യായമായി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഉയര്‍ത്തി. പരിധി കടന്നുള്ള സംരക്ഷണം വലിയ തിരിച്ചടിയാവും എന്നും അവര്‍ സൂചന നല്‍കി. ഇ.പി ജയരാജന്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി ഇത്തരം സാവകാശം നല്‍കിയില്ലെന്നും ജയരാജന്റെ വാദങ്ങള്‍ക്ക് മുഖവില നല്‍കാതെ രാജിവയ്പ്പിക്കുകയുമായിരുന്നു എന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ ജലീലിന്റെ പേരില്‍ സിപിഎമ്മില്‍ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യവും ഉടലെടുത്തു. പന്തികേട് മണത്തതോടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്നും പൊടുന്നനെ ഉണ്ടാവുകയായിരുന്നു.

ജലീലിനെ സംരക്ഷിക്കില്ലെന്ന തരത്തിലുള്ള സൂചന കഴിഞ്ഞദിവസം എം.എ.ബേബി നല്‍കുകയും ചെയ്തിരുന്നു. ലോകായുക്ത വിധിയെതന്നെ ചോദ്യം ചെയ്യുന്ന മന്ത്രി എ.കെ.ബാലന്റെ വാദങ്ങളും ബേബി തള്ളിയിരുന്നു. നടപടി വേണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ ശക്തമായതോടെയാണ് രാജിവയ്ക്കാന്‍ ജലീലിനോട് മുഖ്യമന്ത്രിക്ക് ആവശ്യപ്പെടേണ്ടിവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button