KeralaLatest NewsNews

ക്വാറന്റീന്‍ ഇളവ് വേണമെന്ന ആവശ്യവുമായി മറുനാടന്‍ മലയാളികള്‍

കൂടാതെ ഒരാഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ നടത്തേണ്ട ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്നും കെഎംസിസി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: ക്വാറന്റീന്‍ ഇളവ് വേണമെന്ന ആവശ്യവുമായി മറുനാടന്‍ മലയാളികള്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഷു അവധിക്ക് നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായാണ് രംഗത്ത് എത്തിയത്. ബംഗളൂരിലെ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള സമാജം ബംഗളൂരു ഘടകമുള്‍പ്പെടെയുള്ള സംഘടനകളാണ് ആവശ്യമുന്നയിച്ചത്.

Read Also: പിണറായി വിജയൻ പക പോക്കുകയാണ്; വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ തരേണ്ടി വരുമെന്ന് കെ.എം ഷാജി

എന്നാൽ നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ ഷോര്‍ട്ട് വിസിറ്റ് ഓപ്ഷനിലൂടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് വരാം. ഇത് പത്ത് ദിവസമമെങ്കിലുമാക്കണമെന്നാണ് ആവശ്യം. കൂടാതെ ഒരാഴ്ച നിരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍ നടത്തേണ്ട ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കണമെന്നും കെഎംസിസി ആവശ്യപ്പെടുന്നു. നിലവില്‍ 1700 രൂപവരെയാണ് കേരളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്.

shortlink

Post Your Comments


Back to top button