തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി കേസുകളാണ് സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്

ഗുരുഗ്രാം: ആഹാര സാമഗ്രികളിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പിയതിന് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരുനുമെതിരെ കേസ് എടുത്തു.

Also Read: കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും മാത്രമല്ല, മുഖ്യമന്ത്രിക്കും ബാധകം; വിമർശിച്ച് വി.മുരളീധരൻ

സെക്ടർ 12 ധാബ ഉടമയ്ക്കും പാചകക്കാരനുമെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ പാചകക്കാരൻ മാവിലേയ്ക്ക് തുപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഹോട്ടൽ ഉടമയുടെയും പാചകക്കാരന്റെയും പേരുകൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് അരോമ ഗാർഡനിൽ നടന്ന വിവാഹ ചടങ്ങിനിടെ സുഹൈൽ എന്ന യുവാവ് മാവിൽ തുപ്പിക്കൊണ്ട് റൊട്ടിയുണ്ടാക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വിവാഹ വേദികൾ, ഹോട്ടലുകൾ, ധാബകൾ എന്നിവിടങ്ങളിലായി നിരവധി കേസുകളാണ് സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Share
Leave a Comment