KeralaLatest NewsNews

കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും മാത്രമല്ല, മുഖ്യമന്ത്രിക്കും ബാധകം; വിമർശിച്ച് വി.മുരളീധരൻ

മകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലർത്തിയില്ലെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലർത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

Also Read: ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി വനിത നേതാവ്; മണിക്കൂറുകൾക്കുള്ളിൽ വാഹനത്തിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം

കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നതെന്ന് മുരളീധരൻ പറഞ്ഞു. ഏപ്രിൽ നാലിന് ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം സമ്പർക്ക വിലക്ക് അനിവാര്യമാണെന്ന് പറഞ്ഞ മുരളീധരൻ മുഖ്യമന്ത്രിയുടെ ആശുപത്രിയിൽ നിന്നുള്ള മടക്കം ആഘോഷമാക്കിയതിനെയും വിമർശിച്ചു. കരുതലും ജാഗ്രതയുമെല്ലാം ഉസ്മാനും പ്രവാസികൾക്കും നാട്ടുകാർക്കും മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button