KeralaLatest NewsIndia

മരിച്ചശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ ഡോക്ടർമാർക്ക് നല്ലനമസ്കാരം, ചികിത്സപ്പിഴവ് തുടർക്കഥയാവുമ്പോൾ സർക്കാരിന് മൗനം: മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും ആരോഗ്യമേഖലയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗർഭസ്ഥാവസ്ഥയിൽ മരിച്ച ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ ഡോക്ടർമാർക്ക് നല്ല നമസ്കാരമെന്ന് മന്ത്രി പറഞ്ഞു. പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്നും ചികിത്സപ്പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണ്ണ രൂപം:

കുഞ്ഞുശവപ്പെട്ടിയുമായി സർക്കാർ ആശുപത്രിക്കു മുന്നിൽ സമരം നടത്തുന്ന കഴക്കൂട്ടത്തെ കുടുംബത്തിൻ്റെ ചിത്രം ആരോഗ്യകേരളത്തിന് അപമാനമാണ്…
മാതൃ – ശിശു മരണനിരക്ക് കുറയ്ക്കുന്നതിലടക്കം മികച്ച നേട്ടം കൈവരിച്ച കേരളത്തിൻ്റെ ആരോഗ്യമേഖലയെ തകർക്കുകയാണ് പിണറായി സർക്കാർ….
ചികിൽസാ പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്….

ഗർഭാവസ്ഥയിൽ മരിച്ച ശിശു “ഉറങ്ങുകയാണ് ” എന്ന് പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർക്ക് നല്ല നമസ്ക്കാരം !
ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് ശസ്ത്രക്രിയക്കെത്തിയാൽ നാവിന് നടത്തിയും കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിന് മുന്നിൽ പരിഹാസ്യരാവുകയാണ്…
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തിൽ പന്താടപ്പെടുന്നത്..

മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും അപകടകരമായി പടർന്നു പിടിക്കുന്നു….
മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിൽസിക്കാൻ അമേരിക്കയിൽ പോവാം…
പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ പോലും പോവാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ എന്തുവേണം ?
കോവിഡ്കാലത്ത് വേണ്ടതും വേണ്ടാത്തതും പറഞ്ഞ് എല്ലാ ദിവസവും ഒരു മണിക്കൂർ മലയാളിയെ ഉപദേശിച്ച മുഖ്യമന്ത്രി സർവത്ര തകർന്ന ആരോഗ്യ കേരളത്തെക്കുറിച്ച് മിണ്ടാത്തതെന്ത് ?

shortlink

Related Articles

Post Your Comments

Related Articles


Back to top button