CricketLatest NewsNewsSports

ഐപിഎല്ലിൽ തനിക്ക് മികച്ച തുടക്കം: ഗ്ലെൻ മാക്സ്വെൽ

ഐപിഎല്ലിൽ മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം ഗ്ലെൻ മാക്സ്വെൽ. എബിഡിയെ പോലൊരു മികച്ച ബാറ്റ്സ്മാൻ പിന്നിൽ ബാറ്റ് ചെയ്യാനുള്ളതുകൊണ്ട് ഏറെ ധൈര്യം നൽകുന്നുവെന്നും അത് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കുവാൻ തന്നെ പ്രാപ്തനാകുന്നുവെന്നും മാക്സ്വെൽ പറഞ്ഞു. മികച്ച ഫോമിൽ തുടരുന്ന തനിക്ക് പുതിയ റോളാണ് ടീമിലുള്ളതെന്നും മാക്സ്വെൽ കൂട്ടിച്ചേർത്തു.

തനിക്ക് ഓസ്‌ട്രേലിയൻ ടീമിലും സമാനമായ ഒരു റോയലായിരുന്നുവെന്നും ബാംഗ്ലൂർ നിരയിൽ ഈ താരങ്ങൾ തനിക്ക് പിന്നാലെ വരുന്നുണ്ടെന്നുള്ളത് തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നും മാക്സ്വെൽ വ്യക്തമാക്കി.സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായുള്ള വിജയത്തിൽ കളിയിലെ താരം പുരസ്‌കാരം നേടി സംസാരിക്കുകയായിരുന്നു മാക്സ്വെൽ. മത്സരത്തിൽ 41 പന്തിൽ 59 റൺസാണ് താരം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button