KeralaLatest NewsIndia

‘മുസ്ലീംലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്സ് വട്ടപ്പൂജ്യമായേനെ, സോണിയയുടെയും 2 മക്കളുടെയും കുടുംബസ്വത്തായി കോൺഗ്രസ്സിനെ മാറ…

എല്ലാ നേതാക്കളെയും പുറത്താക്കിയും പുകച്ച് ചാടിച്ചും സോണിയ ഗാന്ധിയുടെയും രണ്ട് മക്കളുടെയും കുടുംബ സ്വത്തായി കോൺഗ്രസ്സിനെ പരിമിതപ്പെടുത്തിയതാണ് കോൺഗ്രസ്സ് ഈ ഗതിയിൽ എത്താൻ കാരണം.

കോൺഗ്രസിന്റെ അധഃപതനത്തിനു കാരണം സോണിയ ഗാന്ധിയുടെ കുടുംബത്തിന്റെ ആധിപത്യം തന്നെയാണെന്ന് കോൺഗ്രസ്സ് അനുഭാവിയും എഴുത്തുകാരനുമായ കെ പി സുകുമാരൻ. ഒരു വയനാടൻ എംപിക്ക് എത്രത്തോളം ദേശീയ രാഷ്ട്രീയത്തിൽ വിലയുണ്ടാകുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്സിനെ ഇനി പുതുക്കി പണിയാനോ പുനർനിർമ്മിക്കാനോ സാധ്യമല്ല.

എല്ലാ നേതാക്കളെയും പുറത്താക്കിയും പുകച്ച് ചാടിച്ചും സോണിയ ഗാന്ധിയുടെയും രണ്ട് മക്കളുടെയും കുടുംബ സ്വത്തായി കോൺഗ്രസ്സിനെ പരിമിതപ്പെടുത്തിയതാണ് കോൺഗ്രസ്സ് ഈ ഗതിയിൽ എത്താൻ കാരണം എന്നും അദ്ദേഹം പറയുന്നു. അതേസമയം കേരളം ബിജെപി നേതൃത്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തോറ്റ നേതാവാണ് മിസ്റ്റർ രാഹുൽ ഗാന്ധി. വയനാട്ടിൽ വന്ന് മത്സരിച്ച് ജയിച്ചത് യഥാർഥത്തിൽ രാഹുൽ ഗാന്ധിയുടെ ദയനീയമായ തോൽവിയായിരുന്നു.
അങ്ങ് വടക്ക് ഹിന്ദി ബെൽട്ട് അദ്ദേഹത്തെ തിരസ്ക്കരിച്ചല്ലൊ. ഒരു വയനാട് എം.പി.ക്ക് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ എന്ത് റോൾ ആണ് ഉണ്ടാകാൻ പോകുന്നത്? ഇന്ത്യ ദ്വികക്ഷി സിസ്റ്റത്തിനു പരിപക്വമല്ല. ഒരു ദേശീയ പാർട്ടിക്ക് മാത്രമേ ഇന്ത്യയിൽ വളരാൻ കഴിയൂ. ആ സ്ഥാനം ബി.ജെ.പി. കരസ്ഥമാക്കി കഴിഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരം 65 വർഷത്തോളവും കോൺഗ്രസ്സ് അനുഭവിച്ചു പോന്ന സ്ഥാനമാണ് ബി.ജെ.പി. കരസ്ഥമാക്കിയത്. ആ സ്ഥാനം തിരിച്ചു പിടിക്കാൻ കോൺഗ്രസ്സിൽ പ്രാപ്തരായ നേതാക്കളോ അതിനു പറ്റിയ സംഘടനാ സംവിധാനമോ ഇല്ല. ഈ യാഥാർഥ്യം എല്ലാ കോൺഗ്രസ്സ് അനുഭാവികളും മനസ്സിലാക്കുന്നത് നന്ന്. കോൺഗ്രസ്സിനെ ഇനി പുതുക്കി പണിയാനോ പുനർനിർമ്മിക്കാനോ സാധ്യമല്ല. എല്ലാ നേതാക്കളെയും പുറത്താക്കിയും പുകച്ച് ചാടിച്ചും സോണിയ ഗാന്ധിയുടെയും രണ്ട് മക്കളുടെയും കുടുംബ സ്വത്തായി കോൺഗ്രസ്സിനെ പരിമിതപ്പെടുത്തിയതാണ് കോൺഗ്രസ്സ് ഈ ഗതിയിൽ എത്താൻ കാരണം.

ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ച് മാത്രം നിൽക്കുന്ന പ്രസ്ഥാനത്തിനു കാലത്തെ അതിജീവിയ്ക്കാൻ കഴിയില്ല. അതുകൊണ്ട് കോൺഗ്രസ്സിന്റെ കാലം കഴിഞ്ഞു. കേരളത്തിൽ ഒരു പക്ഷെ യു.ഡി.എഫ്. ജയിച്ചേക്കാം. അത് പക്ഷെ കോൺഗ്രസ്സിന്റെ ജയം ആയിരിക്കില്ല. മുസ്ലീം ലീഗിന്റെ കൂടി ജയമായിരിക്കും. മുസ്ലീം ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്സ് ഇപ്പോഴേ വട്ടപ്പൂജ്യമാണ് കേരളത്തിൽ.

പിണറായി വിജയന് ശേഷം മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ നില നിൽക്കുമോ എന്നറിയില്ല. കാരണം താൻ ഒഴികെ മറ്റെല്ലാവരെയും പിണറായി വിജയൻ വെട്ടി നിരത്തിയിട്ടുണ്ട്. കേരളത്തിൽ എല്ലായിടത്തും സ്വീകാര്യനായ അവസാനത്തെ മാർക്സിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ ആണ്. പിണറായി വിജയനു ആ സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. അമ്മാതിരി കൈയ്യിലിരുപ്പിന്റെ ഉടമയാണ് പിണറായി വിജയൻ എന്ന ധാർഷ്ട്യക്കാരൻ.

പിണറായി വിജയനു ശേഷം വടക്കൻ ലോബിയും തെക്കൻ ലോബിയും തമ്മിലുള്ള വൈരുദ്ധ്യത്താൽ മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ഗതികെട്ട് പോകും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇപ്പോൾ തന്നെ നോക്കുക, പിണറായി വിജയൻ കഴിഞ്ഞാൽ മാർക്സിസ്റ്റ് പാർട്ടിയിൽ കേരള നേതാവ് ആകാൻ ആരാണുള്ളത്. ഉണ്ടായിരുന്ന ഒരേയൊരാൾ കോടിയേരി ബാലകൃഷ്ണന്റെ കാലവും കഴിയാൻ പോകുന്നു. മറ്റൊരാളും ഉയർന്നു വരുന്നത് ഇഷ്ടപ്പെടാത്ത പിണറായി എല്ലാവരെയും ഒതുക്കി മൂലക്കിരുത്തുകയും ചെയ്തു.

കേരളത്തിലെങ്കിലും കോൺഗ്രസ്സിൽ ഒരു നേതൃനിരയുണ്ട്. എന്നാൽ ദേശീയ നേതൃത്വം ചത്തതിനൊക്കുമേ എന്ന നിലയിൽ ആയതിനാൽ അതിന്റെ ഗുണം കോൺഗ്രസ്സിനു കിട്ടാൻ പോകുന്നില്ല. ബി.ജെ.പി.യുടെ നില കേരളത്തിൽ പരിതാപകരമാണ്. ദേശീയ തലത്തിൽ നേതാക്കളുടെ സമൃദ്ധിയും സമ്പന്നതയും ഉണ്ടെങ്കിലും കേരളത്തിൽ പ്രഗത്ഭരായ നേതാക്കൾ ഇല്ല എന്നതാണ് അവസ്ഥ. അരകുറ നേതാക്കൾ കുറെ ഉണ്ടെങ്കിലും അവരൊക്കെ ഓരോ ഗ്രൂപ്പാണ്. RSS പ്രവർത്തകരാണ് കേരളത്തിൽ ബി.ജെ.പി.യെ താങ്ങി നിർത്തുന്നത്.

രാഷ്ട്രീയ ബി.ജെ.പി.ക്കാർ കേരളത്തിൽ തീരെ ഇല്ല എന്ന് തന്നെ പറയാം. ഉള്ളതെല്ലാം ആറെസ്സെസ്സ് ബി.ജെ.പി.ക്കാരാണ്. എന്നാൽ ഇന്ത്യ ഒട്ടാകെ ബി.ജെ.പി.ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് ആറെസ്സെസ്സുകാരല്ല, ബി.ജെ.പി.ക്കാരാണ്. RSS ൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയായി ബി.ജെ.പി. കേരളത്തിൽ വളരുമോ എന്ന് പറയാറായിട്ടില്ല. അതിനു പറ്റിയ നേതൃനിര ബി.ജെ.പി.ക്ക് കേരളത്തിൽ നിലവിൽ ഇല്ല എന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments


Back to top button