COVID 19KeralaNattuvarthaLatest NewsNews

വ്യാജവാർത്തകൾക്ക് വിരാമം; ഡബ്ബിങ്ങിനെത്തി മണിയൻ പിള്ള രാജു

കോവിഡ് ബാധിതനായിരുന്ന തന്റെ ആരോഗ്യനിലയെ കുറിച്ച് വന്ന​ വ്യാജ വാർത്തകൾക്ക് മറുപടിയായി ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവേ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലധികം മണിയന്‍ പിള്ള രാജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്നും, ശബ്ദം നഷ്ടപ്പെട്ടെന്നുമുള്ള തരത്തിലും വാര്‍ത്തകളും പ്രചരിച്ചിരുന്നു.

അതേസമയം, അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന്​ അഭ്യർഥിച്ച്​ മണിയന്‍ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജന്‍ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ വിശ്രമത്തിലാണെന്നും, പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം കുറിച്ചു.

രോഗബാധയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന മണിയൻ പിള്ള രാജു പൂർണ്ണ ആരോഗ്യവാനായിട്ടാണ് ചിത്രത്തിന്റെ ഡബ്ബിങ്​ ജോലികൾ പൂർത്തിയാക്കാൻ​ സ്റ്റുഡിയോയിൽ എത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button