Latest NewsNewsIndia

ബംഗാളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേയ്ക്ക്; മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു

പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്നും ഭട്ടാചാര്യ

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേയ്ക്ക്. ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ ബിജെപിയിൽ ചേർന്നു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും മിഥുൻ ചക്രവർത്തിയും ചടങ്ങിൽ പങ്കെടുത്തു.

Also Read: മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തി കമ്യൂണിസ്റ്റ് ചൈന; വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി

അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപാണ് അരിന്ദം ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയെന്നത് ഏറെ നാളായുള്ള ആഗ്രഹമാണെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം അരിന്ദം ഭട്ടാചാര്യ പ്രതികരിച്ചു.

ഫുട്‌ബോൾ ആരാധാകരുടെ പക്കൽ നിന്നും വലിയ സ്‌നേഹവും ആദരവുമാണ് ലഭിച്ചതെന്നും അതെല്ലാം തിരിച്ച് നൽകാനുള്ള അവസരമായി പാർട്ടി പ്രവേശനത്തെ കാണുന്നുവെന്നും അരിന്ദം ഭട്ടാചാര്യ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ധാരാളം കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button