KeralaLatest NewsNews

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ഇതാ ഒരു എളുപ്പവഴി ; ചെയ്യേണ്ടതിങ്ങനെ

ആധാർ കാർഡിലെ പേര് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മാറ്റുന്നതുപോലെ ഫോട്ടോ മാറ്റുന്നതും വളരെ എളുപ്പമാണ്. ഇതിനായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതി.

Read Also : ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി

ഇവിടെനിന്ന് ആധാർ എക്സിക്യൂട്ടീവിന്റെ സഹായത്തോടെ ആളുകൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റാനാകും. 25 രൂപയും ജിഎസ്ടിയുമാണ് ഫോട്ടോ മാറ്റുന്നതിന് ചാർജായി ഈടാക്കുക. യുഐ‌ഡി‌എ‌ഐ വെബ്സൈറ്റ് വഴി ഫോട്ടോ മാറ്റുന്നതിനുള്ള അഭ്യർത്ഥ സമർപ്പിച്ച് കഴിഞ്ഞാൽ കാർഡ് ഉടമയ്ക്ക് ഒരു യുആർ‌എൻ നമ്പറും അക്ക്നോളഡ്ജ്മെന്റ് സ്ലിപ്പും ലഭിക്കും. ഇനി ഫോട്ടോ മാറ്റാനുള്ള വഴി നോക്കാം.

*യുഐ‌ഡി‌എ‌ഐ വെബ്സൈറ്റ് uidai.gov.in സന്ദർശിക്കുക.

*ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

*പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.

*ഫോമിലെ വിവരങ്ങൾ വച്ച് ആധാർ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങൾ ശേഖരിക്കും.

*തുടർന്ന് ഫോട്ടോ എടുക്കും.

*ചാർജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആർഎൻ നമ്പറും നൽകും.

*ഈ യുആർഎൻ ഉപയോഗിച്ച് ആധാർ കാർഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

*ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടുകൂടിയ ആധാർ കാർഡ് യുഐ‌ഡി‌എ‌ഐ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button