KeralaLatest NewsNews

ലിംഗം ഛേദിച്ചത് ഞാൻ മയങ്ങിക്കിടക്കുമ്പോൾ, ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം നിര്‍മ്മിക്കും ;സ്വാമി ഗംഗേശാനന്ദ

കൊച്ചി: ഏറെ നാളുകൾക്ക് ശേഷം തന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും തുറന്നു പറയുകയാണ് സ്വാമി ഗംഗേശാനന്ദ.
ലിംഗം ഛേദിച്ച സംഭവത്തില്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വാമി. തന്നെ ആരോ മയക്കികിടത്തിയെന്നും ഇതിന് ശേഷമാണ് കൃത്യം നടത്തിയതെന്നും ഇക്കാര്യത്തില്‍ സംശയിക്കുന്നത് തനിക്കൊപ്പം ഭക്ഷണം കഴിച്ച അയ്യപ്പദാസിനെയാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണമൂലയില്‍ ചട്ടമ്പി സ്വാമികള്‍ക്ക് സ്മാരകം നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം മുതല്‍ ലിംഗം ഛേദിച്ച കേസ്സ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടം വരെയുള്ള കാര്യങ്ങള്‍ ഗംഗേശാനന്ദ മറുനാടനുമായി പങ്കിട്ടു.നാലുവര്‍ഷം മുൻപ് നടന്ന സംഭവം പാശ്ചാത്യമാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയായിയിരുന്നു.
സംഭവത്തിന് ശേഷം സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങള്‍ക്ക് പിടികൊടുത്തിരുന്നില്ല. മറുനാടൻ മലയാളിയെന്ന ന്യൂസ്‌ ചാനലിനോട് മുൻപ് സംസാരിച്ചപ്പോഴും മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ ഗംഗേശാനന്ദ തയ്യാറായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുന്നു.

Also Read:സാമുവൽ ഉംറ്റിറ്റി ബാഴ്‌സലോണ വിടുന്നു

മറുനാടൻ മലയാളിയെന്ന മാധ്യമവുമായി ഗംഗേശാനന്ദ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമാണ് ചുവടെ

കളരിയും അത്യാവശ്യം അഭ്യാസമുറകളും പഠിച്ചിട്ടുള്ളതിനാല്‍ ദേഹത്ത് തൊട്ടാല്‍ പോലും അറിയിയേണ്ടിയിരുന്നു. എന്നാല്‍ ലിംഗം ഛേദിച്ച ശേഷമാണ് ഞാന്‍ അറിയുന്നത്. അതിനര്‍ത്ഥം എനിക്ക് ഈ സമയം സ്വബോധമില്ലായിരുന്നു എന്നാണ്. മയങ്ങാന്‍ കാരണം എന്തോ ഉള്ളില്‍ച്ചെന്നതാണ്. അന്ന് ഭക്ഷണം കഴിക്കാന്‍ അയ്യപ്പദാസും ഉണ്ടായിരുന്നു.

ഇയാള്‍ തന്ന സോഡയും മറ്റും കഴിച്ചിരുന്നു. എനിക്കെതിരെ മൊഴികൊടുത്ത പെണ്‍കുട്ടിയാണ് ഇത് ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നില്‍ വലിയഗൂഢാലോചന നടന്നിട്ടുണ്ട് പുറമേ നിന്നുള്ള സാമ്ബത്തീകവും അല്ലാത്തതുമായ സഹായം എനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവരുടെ പില്‍ക്കാല ജീവിതം പരിശോധിക്കുന്ന ആര്‍ക്കും ഇത് വ്യക്തമാവും. എനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എന്റെ കഴിവും ബന്ധങ്ങളുമെല്ലാം അറിയാമായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് അവര്‍ പദ്ധതി പ്ലാന്‍ ചെയ്തത്. ഇരയായ പെണ്‍കുട്ടിയെ അയ്യപ്പദാസ് അടക്കമുള്ളവര്‍ പാട്ടിലാക്കിയിരുന്നു. അഭിഭാഷക ട്രെയിനുംഗിന്റെ ഭാഗമായി കേസ്സ് നടപടികളെക്കുറിച്ച്‌ പഠിയ്്ക്കാന്‍ പെണ്‍കുട്ടിക്ക് പേട്ട സ്റ്റേഷനില്‍ അവസരം ഒരുക്കിയത് ഇതിന്റെ ഭാഗമാണ്.

ഇംഗ്ലീഷാണ് അവള്‍ സാധാരണയായി ഉപയോഗിച്ചിരുന്നത്. സെക്കന്റ് ലാങേജായി അവള്‍ എടുത്തിരുന്നത് സംസ്‌കൃതവും ഹിന്ദിയുമാണ്. അവള്‍ മലയാളം നന്നായി സംസാരിക്കും. എഴുതാനും വായിക്കാനും അന്നാളില്‍ കൃത്യമായി അറിയില്ലായിരുന്നു. അങ്ങിനെയുള്ള പെണ്‍കുട്ടി മൊഴി എഴുതി നല്‍കി എന്നുപറയുന്നതില്‍ അടിസ്ഥാനമില്ല. അവള്‍ പറഞ്ഞുകൊടുത്തു. പൊലീസിലെ ഉന്നതവ്യക്തിയുടെ പിണിയാളായിരുന്ന സ്റ്റേഷനിലെ പൊലീസുകാരില്‍ ചിലര്‍ ഇത് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ തയ്യാറാക്കി കോടതിയില്‍ എത്തിച്ചു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടേതായി കോടതിയില്‍ എത്തിയ മൊഴി ആസുത്രിതമായി തയ്യാറാക്കിയതാണ്. 14 പ്രാവശ്യം വെട്ടിത്തിരുത്തിയാണ് മൊഴിപകര്‍പ്പ് പൊലീസ് കോടതിയില്‍ ഹാജരാക്കിയതെന്ന് പെണ്‍കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ വിലയ ദുരൂഹതയുണ്ട്.സംഭവം ഉണ്ടായി 12 ദിവസം കഴിഞ്ഞപ്പോള്‍ എ സി അരുണ്‍കുമാര്‍ എന്നെ ചോദ്യം ചെയ്തിരുന്നു.

അന്ന് എല്ലാകാര്യങ്ങളും പറഞ്ഞിരുന്നു.എന്നാല്‍ ഒരു കാര്യത്തില്‍പ്പോലും അന്വേഷണം നടത്തിയില്ല. പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തുകയോ ആയുധം കണ്ടെടുക്കുകയോ ചെയ്യാതെ എന്നെ കുറ്റവാളിയാക്കുന്നതിനായിരുന്നു പൊലീസിന്റെ തിടുക്കം. പൊലീസുകാരില്‍ ചിലര്‍ പൊലീസിനെ ഉന്നത വ്യക്തിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്്തിരുന്നു. പെണ്‍കുട്ടിയിക്കും അയ്യപ്പദാസിനുമെതിരെ കേസെടുക്കട്ടെ എന്ന് എന്നോട് ചോദിച്ചു. അനുബന്ധമായി നടന്ന കാര്യങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ മുന്‍ധാരണയടെയായിരുന്നെന്ന് മനസ്സിലായതിനാല്‍ കേസ്സ് വേണ്ടെന്ന് എനിക്ക് പറയേണ്ടിവന്നു.

ഞാന്‍ സാഹായിക്കുന്ന പലരുടെ അടുത്ത്, എന്നെപ്പറ്റി അന്വേഷിച്ച്‌ എന്നേകുടുക്കാന്‍ തെളിവുണ്ടോ എന്ന് മുമ്ബ് പൊലീസ് പലവട്ടം പരിശോധിച്ചിരുന്നു.ഞാന്‍ റിയില്‍ എസ്റ്റേറ്റ് മാഫീയ ആണ് ,കോടിക്കണക്കിന് സമ്ബാദ്യം ഉണ്ട് ,ബിമാനിയാണ് എന്നൊക്കെയാണ് സംഭവത്തിന് ശേഷം എന്നെപ്പറ്റി എതിര്‍ഭാഗത്തുള്ളവര്‍ പ്രചരിപ്പിച്ചത്.വരുന്ന പണവും ചിലവഴിക്കുന്ന പണവും കൃത്യമായി ഞാന്‍ എഴുതി സൂക്ഷീയ്ക്കുന്നുണ്ട്.രഹസ്യമായി ഒരു ഇടപാടുകളും എനിക്കില്ല.എന്റെ എല്ലാസാമ്ബത്തീക ഇടപാടുകളും ഡിജിറ്റലായി നടപ്പാക്കുന്നതാണ്.എന്റെ കൈയില്‍ നിന്നും അയ്യപ്പദാസ് 14.5 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്.ഇതൊക്കെ ഞാന്‍ പറഞ്ഞിട്ട് ഒരു അന്വേഷണം പോലും അവര്‍ നടത്തിയിട്ടില്ല.ഇതില്‍ ഒരു പരാതിയും ഇല്ല.എന്നെ തേജോവധം ചെയ്യാവുന്നതിന്റെ പരമാവധി അവര്‍ ചെയ്തു.പൊലീസിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി അവരുടെ അധികാരം ഉപയോഗിച്ച്‌ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്ബോള്‍ പ്രതി സ്ഥാനത്തുള്ള എനിക്ക് നിശബ്ദനായി ഇരിക്കാനെ സാധിക്കുമായിരുന്നുള്ളു.

അപ്പോഴും ഇപ്പോഴും എന്റെ ആവശ്യം ഒന്നേ ഉള്ളു.ഞാന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കണം.ഞാന്‍ മഠാധിപതിയല്ല,ആള്‍ദൈവമല്ല,ശിഷ്യന്മാരില്ല.ഒരു സാധാരണ മനുഷ്യന്‍ എന്നതിനപ്പുറമൊന്നുമില്ല.ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്.പെണ്‍കുട്ടി കൊടുത്തിട്ടുള്ള മൊഴി പരിശോധിക്കുന്ന ആര്‍ക്കും എന്താണ് നടന്നതെന്ന് ആര്‍ക്കും ബോദ്ധ്യമാവും.എനിക്കിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.ഈ കേസ്സും ബഹളങ്ങളുമൊന്നും എന്നെ ബാധിച്ചിട്ടില്ല.എന്നെ അറിയുന്നവര്‍ ഇതൊന്നും വിശ്വസിക്കുകയുമില്ല.ഈ സംഭവത്തില്‍ നിഷ്പകക്ഷമായി നിരീക്ഷിയ്്ക്കുന്നവര്‍ക്ക് ബോദ്ധ്യമാവുന്ന ഒത്തിരി ദൂരൂഹതകള്‍ ഉണ്ടെന്ന് ബോദ്ധ്യമാവും.

എനിക്കെതിരെ ഉന്നമെന്നയിച്ച ആരോപണങ്ങള്‍ തെളിക്കുന്നതിനുള്ള രേഖ അവരുടെ(പൊലീസ്)കൈയിലില്ല. അതുകാരണമാണ് അവര്‍ കുറ്റപത്രം കൊടുക്കാത്തത്. അടുത്തിടെയും പൊലീസ് ചോദ്യം ചെയ്തു. 4 മണിക്കൂര്‍ ചോദ്യം ചെയ്്തു. പ്രതിയാവുമ്ബോള്‍ വിളിക്കുമ്ബോള്‍ ചെല്ലാതിരിക്കാന്‍ പറ്റില്ലല്ലോ.മൊഴിയെടുക്കാന്‍ എന്ന പേരിലാണ് വിളിക്കുന്നതെങ്കിലും സത്യത്തില്‍ നടക്കുന്നത് ചോദ്യം ചെയ്യല്‍ ആണ്.ഇതുകൊണ്ടും തൃപ്്തി വരാത്ത പൊലീസിന് ഇപ്പോള്‍ സത്യം പുറത്തുകൊണ്ടുവന്ന പെണ്‍കുട്ടിയെക്കൂടി പ്രതിയാക്കാനാണ് വ്യഗ്രത.തെളിവുണ്ടെങ്കില്‍ പ്രതിയാക്കിക്കോളാന്‍ പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്.

ഞാന്‍ യാതൊരുതരത്തിലും സ്വാധീനിക്കാന്‍ ശേഷിയുള്ള ആളല്ല.എന്റെ പിന്നില്‍ പണചാക്കുകളില്ല.പ്രതിയായതിനാല്‍ പ്രതികരിക്കാന്‍ നിയമവ്യവസ്ഥയില്‍ അവസരവുമില്ല.ഒരാള്‍ കുറ്റവാളിയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം പൊലീസിനില്ല.കോടതിയാണ് അത് തീരുമാനിക്കേണ്ടത്.അതിനാല്‍ എത്രയും വേഗം കുറ്റപത്രം കൊടുക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.ഇതിന് കഴിയാത്തത് തെളിവില്ലാത്തതുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഒരു സന്യാസിയായ വ്യക്തിയെ എത്രയും വേഗം എങ്ങിനെ ചിത്രവധം ചെയ്യാം എന്നുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി സംഭിച്ചതാണ് ഈ കേസ്സ്.4 വര്‍ഷമായി ഈ കേസ്സില്‍ കുറ്റപത്രം നല്‍കാന്‍ പൊലീസ് തയ്യാറാവാത്തതെന്താണ്.എന്നോടുള്ള സ്നേഹം കൊണ്ടല്ല കുറ്റപത്രം നല്‍കാത്തത് എന്ന് വ്യക്തമാണ്.സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്നുതന്നെയാണ് ആഗ്രഹം.അത് അങ്ങിനെ തന്നെ സംഭവിക്കും.ചിലപ്പോള്‍ കുറച്ച്‌ കാലതാമസമുണ്ടായേക്കും.എന്നാലും സത്യം പുറത്തുവരിക തന്നെ ചെയ്യും.

കണ്ണംമൂലയില്‍ ചട്ടമ്ബിസ്വാമികള്‍ക്ക് സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സമരരംഗത്തിറങ്ങിയതുമുതല്‍ എതിര്‍സ്ഥാനത്തുള്ള പൊലീസിലെ ഉന്നത വ്യക്തി പലതരത്തില്‍ ദ്രോഹിക്കുകയാണ് ഇതിന്റെ പിന്‍തുടര്‍ച്ചയാണ് ലിംഗം ഛേദിക്കല്‍ സംഭവവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.സമരമുഖത്ത് ഉണ്ടായിരുന്നപ്പോള്‍ 13 കേസ്സുകളാണ് ചാര്‍ജ്ജ് ചെയ്തത്.12 എണ്ണം വെറുതെവിട്ടു.ഒരു കേസ്സില്‍ 500 രൂപ പിഴയടച്ച്‌ അവസാനിപ്പിക്കുകയായിരുന്നു.നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ചട്ടമ്ബിസ്വാമികളുടെ ജന്മസ്ഥലമെന്ന് കണ്ടെത്തിയ കണ്ണം മൂലയില്‍ സ്മാരകം നിര്‍മ്മിക്കണമെന്നതാണ് അന്നത്തെയും ഇന്നത്തെയും മുഖ്യആവശ്യം.ഇതിനായി എനിക്കുമുന്നേ നിരവധി പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കഴക്കൂട്ടത്തുനിന്നുള്ള എം എ വാഹീദ് എം എല്‍ എ ചട്ടമ്ബിസ്വാമികളുടെ ജന്മസ്ഥലത്തെക്കുറിച്ച്‌ എന്താണ് സര്‍ക്കാര്‍ തീരുമാനമെന്ന് ചോദിച്ചിരുന്നു.പിന്നാലെ മുഖ്യമന്ത്രി ഈ എം എല്‍ എയും എതിര്‍സ്ഥാനത്തുനില്‍ക്കുന്ന ഉന്നത പൊലീസ് അധികാരിയെയും വിളിപ്പിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.16 സെന്റ് സ്ഥലത്തിന് പകരം 50 സെന്റ് സ്ഥലം നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല.നിയമസഭയുടെ രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്.

പലരുടെയും രഹസ്യങ്ങളറിയാവുന്ന ഉന്നത പൊലീസ് അധികാരിയെ ഭരണരംഗത്തുള്ളവര്‍ ഭയപ്പെടുന്നു എന്നാണ് മനസ്സിലാവുന്നത്.എനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല.അതുകൊണ്ട്് തന്നെ ആരെയും ഭയപ്പെടുന്നുമില്ല.94 ദിവസത്തോളം മൂകാംബികയില്‍ ഉണ്ടായിരുന്നു.നേരത്തെ മുതല്‍ എന്നേ തേടിയെത്തുന്നവര്‍ക്ക് കഴിയാവുന്ന സാഹായം ചെയ്യാറുണ്ട്.ഇപ്പോഴും ഇതുതന്നെ തുടരുന്നു.ഒപ്പം ചട്ടമ്ബിസ്വാമികളുടെ ജന്മസ്ഥലത്ത് സ്മാരകം സ്ഥാപിക്കണമെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഇതിനുവേണ്ടി ജീവന്‍ ത്യജിക്കാനും തയ്യാണ്-സ്വാമി മറുനാടൻ മലയാളിയോട്  വ്യക്തമാക്കിയുട്ടുണ്ട്.

 

Reference: മറുനാടൻ മലയാളി

shortlink

Related Articles

Post Your Comments


Back to top button