KeralaLatest NewsNews

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ അഭിരാമിയുടെ ദുരിതസാഹചര്യം മനസ്സിലാക്കി; ദിവസങ്ങള്‍ക്കിപ്പുറം കൃഷ്ണകുമാറിന്റെ വിഷു കൈനീട്ടം

തിരുവനന്തപുരം : മൂന്നാം ക്ലാസ് വിദ്യാർഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി നടനും തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ. അഭിരാമിയ്ക്ക് ഓൺലൈൻ ക്ലാസിനായി സ്മാർട്ട് ഫോണാണ് വിഷുക്കൈനീട്ടമായി കൃഷ്ണകുമാർ നൽകിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് അഭിരാമിയുടെ ദുരിതസാഹചര്യം കൃഷ്ണകുമാർ അറിഞ്ഞത്. ശ്രീവരാഹം പറമ്പിൽ ലെയ്‌നിലെ ഒറ്റമുറി വാടകവീട്ടിലാണ് അഭിരാമിയും അമ്മൂമ്മ ലതയും താമസിക്കുന്നത്. ലതയുടെ മകൾ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതൽ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.

Read Also  :  ലൗ ജിഹാദിന് പിന്നില്‍ മുസ്ലിം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്, 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്; പി സി ജോർജ്

വീട്ടുജോലിയ്ക്ക് പോയാണ് ലത കുടുംബം നോക്കിയിരുന്നത്. എന്നാൽ കൈയ്ക്കു പരിക്ക് പറ്റിയതിനെത്തുടർന്ന് ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കുട്ടിയുടെ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ആവശ്യമായി വന്നു.എന്നാൽ വാങ്ങിനൽകാൻ പണവും ഇല്ല. എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാർട്ട്‌ഫോൺ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button