Latest NewsNewsInternational

വീട്ടിൽ അതിക്രമിച്ച് കയറിയവൻ ആരായാലും വെറുതെ വിടില്ല; വീടിനുള്ളിൽ കയറിവന്ന കരടിയെ പായിച്ച് മീമിയും സ്‌ക്വർട്ടും

കാലിഫോർണിയ: വീടിനുള്ളിൽ അതിക്രമിച്ച് കയറി വന്ന കരടിക്കുട്ടിയെ തുരത്തിയോടിച്ച് മീമീയും സ്‌ക്വർട്ടും. പേര് കേട്ട് അത്ഭുതപ്പെടേണ്ട. രണ്ട് പട്ടിക്കുട്ടികളുടെ പേരുകളാണ് മീമിയും സ്‌ക്വർട്ടും. വീടിനുള്ളിൽ കയറി വന്ന ഭീമൻ കരടിയെ ഓടിച്ച ഈ പട്ടിക്കുട്ടികളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ താരങ്ങൾ. ഇവർ കരടിയെ തുരത്തിയോടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Read Also: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; നിയന്ത്രണങ്ങൾ ഇങ്ങനെ

കാലിഫോർണിയ പാസുഡീനയിലെ ഡീഡീ മ്യുള്ളറിന്റെ വീട്ടിലാണ് കരടി കയറിയത്. വീടിന്റെ നടുമുറ്റത്ത് കയറി കൂടിയ കരടി പിന്നീട് അടുക്കളയിലെത്തി. പിന്നെ ആഹാരത്തിനായി അന്വേഷണം ആരംഭിച്ചു. ഇതിനിടെയായിരുന്നു മുറിയ്ക്കുള്ളിൽ നിന്നും പട്ടിക്കുട്ടികൾ ഓടി എത്തിയത്.

വീട്ടിൽ കയറിവന്നത് ആരാണെന്നോ അതിന്റെ വലുപ്പമെന്തെന്നോ നോക്കാതെ കരടിയ്ക്ക് നേരെ കുരച്ചു ചാടിക്കൊണ്ടാണ് ഇരുവരും എത്തിയത്. പട്ടിക്കുട്ടികളുടെ വരവ് കണ്ട് പേടിച്ചുവിരണ്ട കരടി ജീവനും കൊണ്ട് വീട്ടിനുള്ളിൽ നിന്നും വെളിയിലേക്ക് ഓടിമറയുന്ന കാഴ്ച്ചകളും വീഡിയോയിലുണ്ട്.

Read Also: നാലുവയസ്സുള്ള വളർത്തു സിംഹം ഉടമയെ ആക്രമിച്ചു കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments


Back to top button