KeralaLatest NewsNews

ആർഎസ്എസ് ഉൾപ്പെടെ എല്ലാ സംഘടനകളോടും സൗഹൃദം; വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ്

പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും എൻഎസ്എസ്

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനത്തിനെതിരെ എൻഎസ്എസ്. വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് പ്രതികരിച്ചു. പത്രക്കുറിപ്പിലൂടെയാണ് എൻഎസ്എസ് നിലപാട് വ്യക്തമാക്കിയത്.

Also Read: ലക്‌നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ

ആർഎസ്എസ് ഉൾപ്പെടെയുള്ള എല്ലാ സംഘടനകളുമായും ഒരേ വിധത്തിലുള്ള സൗഹൃദമാണുള്ളതെന്ന് എൻഎസ്എസ് വ്യക്തമാക്കി. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാർട്ടിയുമായോ എൻഎസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകൽച്ചയോ ഇല്ല. തെരഞ്ഞെടുപ്പ് ദിവസം ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് സാമുദായിക പരിവേഷം നൽകിയതും ദേവനെയും ദേവഗണങ്ങളെയുമൊക്കെ ബന്ധപ്പെടുത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൻഎസ്എസ് പറഞ്ഞു.

പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് എൻഎസ്എസ് വ്യക്തമാക്കി. വിജയരാഘവന്റെ വിമർശനം കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. എൻഎസ്എസിന്റെ ചരിത്രം മനസിലാക്കാതെയാണ് ദേശാഭിമാനി ലേഖനം പ്രസിദ്ധീകരിച്ചതെന്നും വളഞ്ഞ വഴിയിൽ എൻഎസ്എസിനെ ആരും ഉപദേശിക്കേണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button