Latest NewsNewsIndia

ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് തിരികെയെത്തിക്കും; 800 വർഷം പഴക്കമുള്ള ക്ഷേത്രം പുനഃരുദ്ധീകരിക്കാനൊരുങ്ങി ബിജെപി നേതാവ്

ഹിന്ദു ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി.

ക്ഷേത്രങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി വിശ്വാസികൾ. ഹിന്ദു ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. കർണാടകയിലെ ശ്രീ ചന്നകേശവ ക്ഷേത്രം പുനഃരുദ്ധീരിക്കാനൊരുങ്ങി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സിടി രവി.

കർണാടകയിലെ ചിക്കമംഗളൂരുവിലെ ലക്യയിലെ നാശോന്മുഖമായ ശ്രീ ചന്നകേശവ ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണമാണ് രവിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രം എല്ലാവരാലും അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. ഹൊയ്‌സാല കാലഘട്ടത്തില്‍ പണി കഴിപ്പിച്ച ക്ഷേത്രത്തെ പഴയ പ്രൗഢിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമമാണ് സംഘം നടത്തുന്നത്.

Also Read:ഷംസീറിന്റെ ഭാര്യയായതു കൊണ്ട് മാത്രം തന്നെ വേട്ടയാടുന്നു: മാധ്യമങ്ങൾക്കെതിരെ ഡോ സഹല

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങളുടെ തുടക്കമാണിതെന്ന് രവി പറഞ്ഞു. ”ചിക്കമംഗളൂരുവിലെ പഴയ ലക്യയിലെ ശ്രീ ചന്നകേശവ ക്ഷേത്രം വളരെ തകര്‍ന്ന നിലയിലാണ്. ഹൊയ്‌സാല കാലഘട്ടത്തിലെ ഈ ക്ഷേത്രത്തെ അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടു വരാനുള്ള ഒരു ദൗത്യം ഞാന്‍ ആരംഭിച്ചു. ഈ ദൗത്യം നിറവേറ്റുന്നതിന് സര്‍ക്കാരിന്റെയും വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ തേടുന്നു,”- രവി ട്വിറ്ററിൽ കുറിച്ചു.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് വിശ്വാസികളുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button