Latest NewsNewsIndia

അക്രമത്തിന് ആഹ്വാനം; മമത ബാനർജിക്കെതിരെ കേസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്തതിന് മമതാ ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിന്റെ പേരിലാണി നടപടി. സീതാൽകുച്ചിയിൽ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് വഴിവെച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

Read Also: പുതിയ നിയന്ത്രണങ്ങളിൽ ഇളവ് വേണം; സ്ഥിതി തുടർന്നാൽ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ

സിദ്ദിഖ് അലി മിയ എന്ന വ്യക്തിയാണ് മമതയ്ക്കെതിരെ പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ തനിക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളാണ് മമത നടപ്പാക്കുന്നതെന്നും മമതയുടെ പ്രകോപനപരമായ പ്രസംഗം തൃണമൂൽ അണികളെ ഇളക്കിവിട്ടുവെന്നുമാണ് പരാതി.

ഗുരുതരവും കുറ്റകരവുമായ ഗൂഢാലോചനയാണ് മുഖ്യമന്ത്രി കൂടിയായ മമതാ ബാനർജി നടത്തിയത്. പൊതുപ്രസംഗങ്ങൾ അതിതീവ്രവും പ്രകോപനപരവുമാണ്. കേന്ദ്രസേനകൾക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും നേരെ അക്രമം നടത്താനായിരുന്നു മമതയുടെ ആഹ്വാനം. ഇസ്ലാമിക സമൂഹം താമസിക്കുന്ന മേഖലയിൽ ഭീതി വിതച്ചതാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മമതയുടെ പ്രസംഗങ്ങളും ലഘുലേഖയും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Read Also: തെരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ വൈകി, വൈരാഗ്യത്തിൽ വീടിന്റെ തറ പൊളിച്ച്‌ കൊടിനാട്ടി ഡിവൈഎഫ്‌ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button