Latest NewsNewsIndia

ക്ഷേത്രത്തില്‍ സ്ഥിരമായി വഴിപാട് നടത്തുന്ന ഒരു ഇസ്ലാം കുടുംബം

മതത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്നവര്‍ കണ്ടു പഠിയ്ക്കണം ഈ കുടുംബത്തെ

കുന്ദാപൂര്‍ ; മതത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്നവരും ഒറ്റപ്പെടുത്തുന്നവരും അറിയണം ഈ ഇസ്ലാം കുടുംബത്തെ. ഇത് മന്‍സൂര്‍, കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്രത്തില്‍ ഇദ്ദേഹം വര്‍ഷം തോറും ചണ്ഡികാ ഹോമം നടത്തുന്നു . എന്തുകൊണ്ടാണ് മൂകാംബിക ക്ഷേത്രത്തില്‍ ചണ്ഡികാ ഹോമം നടത്തുന്നതെന്ന ചോദ്യം ഉന്നയിച്ചാല്‍ ബല്ലാരിയില്‍ നിന്നുള്ള ഈ മുസ്ലീം മതവിശ്വാസി കൈകൂപ്പി ദേവിയെ ഒന്നു കൂടി സ്മരിക്കും. എന്നിട്ട് പറയും ‘ ഈ ക്ഷേത്രത്തിന്റെ ശക്തി മറ്റെങ്ങും കണ്ടിട്ടില്ല ‘

Read Also : അറേബ്യൻ ജനത ഇനി രാമായണവും മഹാഭാരതവും പഠിക്കും ; വിദ്യാഭ്യാസമേഖലയിലെ ചരിത്ര തീരുമാനവുമായി രാജകുമാരൻ

ബല്ലാരിക്ക് സമീപമുള്ള ഗ്രാമത്തില്‍ കോണ്‍ട്രാക്ടറായിരുന്ന പിതാവ് ഇബ്രാഹിമാണ് കൊല്ലൂരില്‍ ചണ്ഡികാഹോമം വഴിപാടായി നടത്താന്‍ ആരംഭിച്ചത് . ഹോമം നടത്തുന്നതിനൊപ്പം വര്‍ഷം തോറും കുടുംബാംഗങ്ങളുമായി കൊല്ലൂരിലെത്തുകയും ചെയ്യുമായിരുന്നു ഇബ്രാഹിം .

തങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി കൈവരുത്തിയത് ഈ ചണ്ഡികാ ഹോമമാണെന്ന് അവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടുംബത്തിലെ ഇളയ മകന്‍ മന്‍സൂറും ഭാര്യയും മക്കളുമാണ് വര്‍ഷത്തിലൊരിക്കല്‍ ചണ്ഡികാ ഹോമം നടത്താന്‍ എത്തുന്നത്.

”എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. മൂകാംബിക ദേവിയുടെ ക്ഷേത്രത്തില്‍ പൂജയും ചണ്ഡികാ ഹോമവും നടത്തുന്നത് കാരണം ഞങ്ങള്‍ക്ക് പൂര്‍ണ്ണ മാനസിക സംതൃപ്തിയും സമാധാനവും ഉണ്ട്. മൂകാംബിക ദേവിയുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ സംതൃപ്തമായ ജീവിതവും നയിക്കുന്നു. ഈ ക്ഷേത്രത്തിന് ഒരു പ്രത്യേക ശക്തി തന്നെയാണുള്ളത് ‘ – വഴിപാടിനെ കുറിച്ച് ചോദിക്കുന്നവരോട് മന്‍സൂര്‍ പറയുന്ന മറുപടി ഇതാണ്.

 

 

shortlink

Post Your Comments


Back to top button