KeralaLatest NewsNews

മീൻ പിടിക്കുന്നതിനിടെ ഒരാൾ മുങ്ങിമരിച്ചു

കുമ്പള: ഉളുവാർപുഴയിൽ മീൻ പിടിക്കുന്നതിനിടെ നാരമ്പാടി സ്വദേശി പുഴയിൽ മുങ്ങിമരിച്ചു. നാരമ്പാടിയിലെ കൊറഗപ്പ (52)യാണ് മുങ്ങിമരിച്ചിരിക്കുന്നത്.

ബന്ധുവായ ഉദയ, സുഹൃത്തുക്കളായ രവി, ഭാസ്കര എന്നിവരോടൊപ്പമാണ് കൊറഗപ്പ മീൻ പിടിക്കാൻ എത്തിയത്​. ശനിയാഴ്ച ഉച്ചയോടെ ഉളുവാർ പുഴയിലെത്തിയ സംഘം രണ്ടു മണിയോടെ കൊറഗപ്പ മുങ്ങിയതായി പരിസരവാസികളെ അറിയിക്കുകയുണ്ടായി.

നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിക്കുകയുണ്ടായി. നാലു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു ഉണ്ടായത്. മൃതദേഹം മഞ്ചേശ്വരം താലൂക്കാശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button