Latest NewsNewsIndia

ജമ്മു കശ്മീരിൽ സൈന്യത്തിന്റെ പരിശോധന; മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ

സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് വേണ്ടി പരിശോധന ശക്തമാക്കി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിൽ മൂന്ന് ഭീകരരെ പിടികൂടി. ബുദ്ഗാമിൽ നിന്നാണ് മൂവരും സൈന്യത്തിന്റെ പിടിയിലായത്.

Also Read: കോവിഡ് പോരാട്ടത്തിന് മുന്നിട്ടിറങ്ങി ആർഎസ്എസ്; 450 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ആരംഭിച്ചു

പിടിയിലായ മൂന്ന് പേരും പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയിലെ അംഗങ്ങളാണെന്ന് സൈന്യം അറിയിച്ചു. സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഭീകരരുടെ പക്കൽ നിന്നും നിരവധി കുറ്റകരമായ രേഖകൾ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കശ്മീരിലെ കുൽഗാമിലും സൈന്യവും പോലീസും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരും മൂന്ന് സഹായികളും പിടിയിലായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിൽ സൈന്യത്തിന്റെ പരിശോധന ശക്തമായി തുടരുകയാണ്.

Related Articles

Post Your Comments


Back to top button