Latest NewsNewsIndia

‘കൂച്ച് ബിഹാറിൽ മൃതദേഹങ്ങളുമായി റാലി നടത്തണം’; ശബ്ദ സന്ദേശം മമതയുടേത് തന്നെയെന്ന് കുറ്റസമ്മതം നടത്തി തൃണമൂൽ

ഫോൺ ചോർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രതികരണവുമായി മമത ബാനർജിയും രംഗത്തുവന്നിട്ടുണ്ട്

കൊൽക്കത്ത: കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനർജിയുടേത് തന്നെയെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ്. മമതയുടെ ഫോൺ സംഭാഷണം ബിജെപി നിയമവിരുദ്ധമായി റെക്കോർഡ് ചെയ്‌തെന്ന് തൃണമൂൽ ആരോപിച്ചു. ഇക്കാര്യത്തിൽ നടപടി വേണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു.

Also Read: റെയിൽവേ പരിസരങ്ങളിൽ ഈ രണ്ട് കാര്യങ്ങൾ ചെയ്താൽ പിഴ 500 രൂപ; മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

പശ്ചിമ ബംഗാൾ ചീഫ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് തൃണമൂൽ നേതാക്കളായ യശ്വന്ത് സിൻഹ, ഡെറിക് ഒബ്രയാൻ, പൂർണേന്ദു ബസു എന്നിവർ ബിജെപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതോടെയാണ് ശബ്ദ സന്ദേശം മമത ബാനർജിയുടേത് തന്നെയാണെന്ന കാര്യം സ്ഥിരീകരിച്ചത്. മമതയ്ക്ക് പുറമെ, തൃണമൂൽ സ്ഥാനാർത്ഥി പാർത്ഥ പ്രതിം റായിയുടെ ഫോണും ചോർത്തിയെന്നാണ് തൃണമൂലിന്റെ ആരോപണം. തന്റെ ഫോൺ ചോർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രതികരണവുമായി മമത ബാനർജിയും രംഗത്തുവന്നിട്ടുണ്ട്.

കൂച്ച് ബിഹാറിൽ അക്രമാസക്തരായ ആൾക്കൂട്ടം സിഐഎസ്എഫിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ റാലി സംഘടിപ്പിക്കണമെന്ന് സീതൽകുച്ചിയിലെ സ്ഥാനാർത്ഥിയായ പാർത്ഥ പ്രതിം റായിയോട് നിർദേശിക്കുന്ന മമതയുടെ ശബ്ദ സന്ദേശമാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button