Latest NewsNewsIndia

ആർടിപിസിആർ ഫലം പരിശോധിച്ചില്ല; നാലു വിമാന കമ്പനികൾക്കെതിരെ നടപടി

ന്യൂഡൽഹി: യാത്രക്കാരുടെ ആർടിപിആർ ഫലം പരിശോധിക്കാത്തതിന് നാലു വിമാന കമ്പനികൾക്കെതിരെ നടപടി. ഡൽഹി സർക്കാരാണ് വിമാനക്കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധനാ ഫലം പരിശോധിക്കാത്തതിനാണ് നടപടി.

Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘനം തടയാൻ നഗരത്തിൽ 50 സെക്ടറൽ മജിസ്ട്രേറ്റുമാർ; ശക്തമായ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ

ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നിവയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി.

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 10 ന് സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് പ്രകാരം മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 4858 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 18,249 പേർ

കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡൽഹിയിൽ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button