NattuvarthaLatest NewsNews

വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിക്കുകയുണ്ടായി. 86 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31932 ആയി ഉയർന്നു. 28651 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button