KeralaLatest NewsNews

അലമാര കുത്തിതുറന്ന് വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയില്‍, വധശ്രമക്കേസ് പ്രതിയുടെ വീടിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത

വീട്ടിൽ തീപിടിച്ചതിൽ ഫര്‍ണീച്ചറുകളും മറ്റും കത്തി നശിച്ചു.

കൊല്ലം: വധശ്രമക്കേസില്‍ റിമാന്‍ഡിലായ പ്രതിയുടെ വീടിന് തീപിടിച്ചു. ചവറ തട്ടാശ്ശേരിക്ക് പടിഞ്ഞാറ് ചെറുശേരിഭാഗം സുനിലിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സുനിലിന്റെ വീടിന്റെ മുകളിലത്തെ നില കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍നിന്നും തീ ഉയരുന്നതുകണ്ട് സമീപവാസി അഗ്നിരക്ഷാ സേനയെ വിവിരമറിയിക്കുകയായിരുന്നു.

മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കാവുവിള കിഴക്കേത്തറ വീട്ടില്‍ പ്രമോദിനു വെട്ടേറ്റ സംഭവത്തിലാണ് സുനില്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. അന്നു മുതല്‍ സുനിലിന്റെ വീട്ടില്‍ ആരും താമസം ഉണ്ടായിരുന്നില്ല.

read also:കോവിഡിന് മുന്നിൽ മുട്ട്കുത്തി കെജ്രിവാൾ; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് കത്ത്

വീട്ടിൽ തീപിടിച്ചതിൽ ഫര്‍ണീച്ചറുകളും മറ്റും കത്തി നശിച്ചു. കിടപ്പു മുറിയിലെ അലമാര കുത്തിതുറന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലും താഴെത്തെ നിലയിലെ മുന്‍ വാതില്‍ തുറന്ന നിലയിലും കണ്ടെത്തി. സംഭവത്തില്‍ പരാതി നല്‍കാനെത്തിയ സുനിലിന്റെ അമ്മ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു.

shortlink

Related Articles

Post Your Comments


Back to top button