KeralaLatest NewsNews

ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കാളികാവ് (മലപ്പുറം)​: ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടിൽ അസീസിന്‍റെ മകൻ അമൽ ഇഹ്സാൻ (22) ആണ് മരിച്ചിരിക്കുന്നത്​. ശനിയാഴ്ച വൈകീട്ട്​ ആറരയോടെ ആയിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

നിലമ്പൂരിൽ നിന്ന് വയറിങ്​ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച പാറയിൽ വെച്ച് ബസിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. വീടിന് സമീപം ഇറങ്ങാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ​പ്പോഴാണ്​ വെടിവെച്ചപാറ വളവിൽ പിൻ ഭാഗത്തെ വാതിലിലൂടെ തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button