KeralaLatest NewsNews

സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റി വെച്ചു

കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

Read Also: സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടി കള്ളക്കടത്ത് സംഘം, 64 പവന്‍ സഹിതം മലയാളി യുവാവ് അറസ്റ്റില്‍

പരീക്ഷകൾ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാൻസലർമാരോടും ഗവർണർ നിർദേശിച്ചിരുന്നു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗവർണറുടെ നിർദ്ദേശം. തുടർന്നാണ് വിവിധ സർവകലാശാലകൾ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. മറ്റു സർവകലാശാലകൾ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാൻസലറുടെ നിർദേശം വന്നതിനാൽ മുഴുവൻ സർവകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും.

പരീക്ഷകൾ മാറ്റണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും നേരത്തെ പലതവണ സർവകലാശാലകൾക്ക് അപേക്ഷ നൽകിയിരുന്നു.

Read Also: തൃശ്ശൂർ പൂരം നടക്കുമോ ? സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എതിർപ്പുന്നയിച്ച് ദേവസ്വം ബോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button