Latest NewsNewsIndia

കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്‌സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം സംബന്ധിച്ചും വാക്‌സിനേഷൻ പുരോഗതിയെ കുറിച്ചുമായി രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ഭീഷണി നേരിടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

രാജ്യത്തിനായി നൽകിയ വിലമതിക്കാനാവാത്ത സേവനത്തിന് അദ്ദേഹം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം ഡോക്ടർമാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ തന്ത്രവും മൂലമാണ് കോവിഡ് വൈറസ് എന്ന മഹാമാരിയെ നിയന്ത്രിക്കാൻ കഴിഞ്ഞത്. ഇപ്പോൾ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ്. എല്ലാ ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും മഹാമാരിയെ പൂർവ്വാധികം ശക്തിയോടെ നേരിടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു മോദി പറഞ്ഞു.

അവശ്യ മരുന്നുകളുടെ വിതരണം, കുത്തിവെപ്പുകൾ, ഓക്‌സിജന്റെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിർണായക തീരുമാനങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഫ്‌ലാറ്റില്‍ വെച്ച്‌ ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചില്ല; സനു മോഹന്റെ കുറ്റസമ്മത മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടർമാരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് ഉയർന്നിട്ടുള്ള അഭ്യൂഹങ്ങൾക്കെതിരെ ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്ന് പ്രധാനമന്ത്രി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button