KeralaLatest NewsNews

വോട്ടെണ്ണലിന് ആഘോഷം പാടില്ല; വീണ്ടും കൂട്ട പരിശോധന നടത്താനൊരുങ്ങി സർക്കാർ

3 ലക്ഷം ആളുകളിൽ പരിശോധന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം സങ്കീർണമായ സാഹചര്യത്തിൽ വീണ്ടും കൂട്ട പരിശോധന നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും. 3 ലക്ഷം ആളുകളിൽ പരിശോധന നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Also Read: എസ്എസ്എൽസി പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ വാട്‌സ് ആപ്പിൽ പങ്കുവെച്ചു; ഹെഡ് മാസ്റ്റർക്ക് സസ്‌പെൻഷൻ

വോട്ടെണ്ണൽ ദിവസം കൂട്ടം കൂടലും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ ബുക്ക് ചെയ്ത് എത്തണമെന്നും നിബന്ധനയുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. മാളുകളും തിയേറ്ററുകളും രാത്രി 7 മണിക്ക് അടയ്ക്കണം. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ വർക് ഫ്രം ഹോം പുനരാരംഭിക്കണമെന്നും സ്വകാര്യ ട്യൂഷനുകൾ പൂർണമായി നിർത്തിവെക്കാനും നിർദ്ദേശമുണ്ട്.

നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ നാളെ മുതൽ പ്രത്യേക പരിശോധനയുണ്ടാവും. മാനദണ്ഡങ്ങൾ ലംഘിക്കുന്നത് കണ്ടാൽ കേസെടുക്കുകയും രണ്ട് ദിവസത്തേക്ക് സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗമാണ് തീരുമാനങ്ങളെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button