COVID 19KeralaLatest NewsNews

ശ്രീചിത്രയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ഏഴ് രോഗികള്‍ കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം : ശ്രീചിത്രയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട ഏഴ് രോഗികള്‍ കോവിഡ് പോസിറ്റീവ്. രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ഇവിടെ നടക്കാനിരുന്ന ഹൃദയ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തുമെന്നും അറിയിച്ചു.

Read Also : കൊല്ലത്ത് ട്രയിനില്‍ നിന്ന് കള്ളപ്പണം പിടികൂടി ; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ  

രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Related Articles

Post Your Comments


Back to top button