KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

വില്ലനും, നായികയുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദും നസ്രിയയും

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും . ഇപ്പോഴിതാ ഇരുവരും തെലുങ്ക് സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. തെലുങ്കിൽ നസ്രിയ നായികയാകുമ്പോൾ ഫഹദ് വില്ലനായാണ് എത്തുന്നത്. ഇരുവരും ആദ്യമായാണ് തെലുങ്കിൽ അഭിനയിക്കുന്നത്.

അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘പുഷ്‍പ’യിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ‘അണ്ടേ സുന്ദരാനികി’ ചിത്രത്തിലാണ് നസ്രിയ നായികയായെത്തുന്നത്.

നാനിയാണ് ചിത്രത്തിലെ നായകൻ. നസ്രിയയുടെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുന്നതിൻറെ സന്തോഷം നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button